തെങ്ങമം : പെരിങ്ങനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി പദയാത്ര യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. മുകളെത്ത് രാജൻ, ജോഗിന്തർ, ദിവ്യ അനീഷ്, ഷെല്ലി ബേബി, ശ്രീലേഖ, കുര്യൻ കോശി, ഹരികുമാർ മലമേക്കര, ബി. രേമേശൻ, രാജു സങ്കേതം എന്നിവർ സംസാരിച്ചു. പതിനാലാം മൈലിൽ നടന്ന സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ ചാല, ഭാസ്കരൻപിള്ള, ജിതിൻ, ഷിബു ഉണ്ണിത്താൻ, സദാശിവൻ, ചന്ദ്രൻപിള്ള, സുരേഷ് കുമാർ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |