SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.29 PM IST

ക്ലീൻ ഇന്ത്യാ കാമ്പയിന് ജില്ലയിൽ തുടക്കമായി

clean

പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ യുവജന കാര്യകായിക മന്ത്രാലയം നടത്തുന്ന ക്ലീൻ ഇന്ത്യാ കാമ്പയിന് ജില്ലയിൽ തുടക്കമായി. പൊതു ജനങ്ങളുടെയും യുവജന ക്ലബുകളുടെയും വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് നിർമാർജനവും പൊതുശുചീകരണവുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

നെഹ്‌റു യുവകേന്ദ്രയും പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകേന്ദ്രവും ശുചിത്വ മിഷനും കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റും ക്ലീൻ കേരളാ കമ്പനിയും സംയുക്തമായാണ് പരിപാടിക്ക് തുടക്കമിട്ടത്. പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ സന്ദീപ് കുമാർ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷതവഹിച്ചു. പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി.സന്ദീപ് കൃഷ്ണൻ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര വോളണ്ടിയേഴ്‌സ്, കാതോലിക്കേറ്റ് കോളേജ് എൻ.എസ്.എസ് വോളണ്ടിയേഴ്‌സ്, ടീം വീ യുവ എന്നിവരുടെ പങ്കാളിത്തതോടെ റിംഗ് റോഡിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശുചീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.