SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.41 PM IST

പാളം തെറ്റി പഞ്ചാബ്

ipl

പഞ്ചാബ് കിംഗ്സിനെ ആറു റൺസിന് തോൽപ്പിച്ച് ആർ.സി.ബി പ്ളേ ഓഫിനരികെ

ആർ.സി.ബി 164/7, പഞ്ചാബ് കിംഗ്സ് 158/6

ഷാർജ : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ആറു റൺസിന് പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പ്ളേ ഓഫ് യോഗ്യതയ്ക്ക് അരികിലെത്തി.ഇന്നലെ ഷാർജയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ വിരാട് കൊഹ്‌ലിയും സംഘവും നിശ്ചിത 20 ഓവറിൽ 164/7 എന്ന സ്കോർ ഉയർത്തിയപ്പോൾ കെ.എൽ രാഹുലിന്റെയും കൂട്ടരുടെയും മറുപടി 158/6ൽ ഒതുങ്ങുകയായിരുന്നു.

ബാംഗ്ളൂരിന് വേണ്ടി ക്യാപ്ടൻ വിരാട് കൊഹ്‌ലിയും (25) മലയാളി താരം ദേവ്ദത്ത് പടിക്കലും (40) ചേർന്ന് മികച്ച തുടക്കമിട്ടു. തുടർന്നിറങ്ങിയ ഗ്ളെൻ മാക്സ്‌വെൽ അർദ്ധസെഞ്ച്വറി (57) നേടിയത് മികച്ച സ്കോറിന് പ്രേരണയായി. എ.ബി ഡിവില്ലിയേഴ്സ് 23 റൺസ് നേടി.

മറുപടിക്കിറങ്ങിയ പഞ്ചാബിന് വേണ്ടി നായകൻ രാഹുലും (39) മായാങ്ക് അഗർവാളും (57) ചേർന്ന് മികച്ച തുടക്കമിട്ടു.ഇരുവർക്കും ശേഷം ഉത്തരവാദിത്വമേറ്റെടുത്ത് ബാറ്റുവീശാൻ ആരും ഉണ്ടാകാഞ്ഞതാണ് പഞ്ചാബിന് തിരിച്ചടിയായത്. നിക്കോളാസ് പുരാൻ (3), എയ്ഡൻ മാർക്രം (20), സർഫ്രാസ് ഖാൻ(0),ഷാറൂഖ് ഖാൻ (16) എന്നിവരുടെ പുറത്താകലുകളും നിർണായകമായി.ആർ.സി.ബിക്ക് വേണ്ടി ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാക്സ‌്‌വെ‌ല്ലാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നത്തെ കളി

ഡൽഹി Vs ചെന്നൈ

രാത്രി 7.30 മുതൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.