കരാര: ഇന്ത്യൻ വനിതകളുടെ അതിംഗംഭീര പ്രകടനത്തിന് സാക്ഷ്യം വഹിച്ച ആസ്ട്രേലിയൻ വനിതകളുമായുള്ള ഏകക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അവസാന ദിനമായ ഇന്നലെ 272 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയ 36/2 എന്ന സ്കോറിലെത്തിയപ്പോൾ സമനില പ്രഖ്യാപിക്കുകയായിരുന്നു.
ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 377 റൺസും രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 135 റൺസും നേടി ഡിക്ളയർ ചെയ്യുകയായിരുന്നു. ആസ്ട്രേലിയൻ വനിതകൾ ആദ്യ ഇന്നിംഗ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി ഡിക്ളയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം സ്മൃതി മന്ദാനയാണ് (127)മത്സരത്തിലെ മികച്ച താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |