SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.35 PM IST

കരുതലോടെ നീങ്ങാം കാമ്പസിലേക്ക്

students

പാലക്കാട്: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കലാലയങ്ങൾ ഇന്ന് തുറക്കും. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റർ പിജി ക്ലാസുകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ച് ആയി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്തും.

ക്ലാസുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കൽ ക്ലാസുകൾക്കും പ്രാധാന്യം നൽകാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം ക്ലാസുകൾ പ്രവർത്തിക്കേണ്ടെതെന്നും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികൃതർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് വ്യാപനം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പൂർണമായി കൊവിഡിൽ നിന്നും മുക്തമായിട്ടില്ല. അദ്ധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, രക്ഷിതാക്കൾക്കോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 എല്ലാ വിദ്യാർത്ഥികളും അദ്ധ്യപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിക്കണം.

 കൈകൾ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.

 എല്ലാവരും ശാരീരിക അകലം പാലിക്കണം. കൂട്ടംകൂടി നിൽക്കരുത്.

 ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

 പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കൈമാറരുത്.

 ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസർ കൊണ്ടോ കൈകൾ വൃത്തിയാക്കണം.

 പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ഒരു കാരണവശാലും കോളേജിൽ പോകരുത്.

 കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവർ ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കണം.

 ഏറ്റവുമധികം രോഗവ്യാപന സാദ്ധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.

 വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.