മാലെ : മാൽദീവ്സിൽ നടക്കുന്ന സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ബംഗ്ളാദേശാണ് എതിരാളികൾ. വൈകിട്ട് 4.30നാണ് കിക്കോഫ്.
കഴിഞ്ഞ 12 സാഫ് കപ്പുകളിൽ ഏഴെണ്ണത്തിലും ചാമ്പ്യന്മാരായ ടീമാണ് ഇന്ത്യ. പരിചയ സമ്പന്നനായ സുനിൽ ഛെത്രിയാണ് ഇന്ത്യയെ നയിക്കുന്നത്. ഇതിന്മുമ്പ് കൊൽക്കത്തയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ളാദേശ് ഇന്ത്യയെ 1-1ന് സമനിലയിൽ തളച്ചിരുന്നു.
ഏഴിന് ശ്രീലങ്കയുമായും 10ന് നേപ്പാളുമായുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |