ചെന്നൈ: ബി.സി. പട്‌നായിക്കിന് എൽ.ഐ.സിയുടെ മാനേജിംഗ് ഡയറക്‌ടറായി സ്ഥാനക്കയറ്റം നൽകി. മുംബയിൽ കൗൺസിൽ ഫോർ ഇൻഷ്വറൻസ് ഓംബുഡ്‌സ്‌മാനായി പ്രവർത്തിച്ചുവരികയായിരുന്നു. 1986ൽ ഡയറക്‌ട് റിക്രൂട്ട് ഓഫീസറായി എൽ.ഐ.സിയിൽ എത്തിയ ബി.സി. പട്‌നായിക്, കൗൺസിൽ ഓംബുഡ്‌സ്‌മാനാകും മുമ്പ് ആഗ്രയിലെ നോർത്ത് സെൻട്രൽ സോൺ സോണൽ ട്രെയിനിംഗ് സെന്ററിന്റെ ഡയറക്‌ടറായിരുന്നു.