SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 PM IST

കോളേജുകളിൽ കൊവിഡിനെതിരായ പോരാട്ടം തുടരണം : മന്ത്രി വീണ

veena

മാർഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ്


തിരുവനന്തപുരം : കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നുണ്ടെങ്കിലും നാട് പൂർണമായി കൊവിഡ് മുക്തമായിട്ടില്ലെന്നും കോളേജുകളിൽ വിദ്യാർത്ഥികൾ വൈറസിനെതിരായ പോരാട്ടം തുടരണമെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. അവസാന വർഷ ബിരുദ,ബിരുദാനന്തര ക്ലാസുകൾ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കോളേജുകളിലെത്തുന്ന വിദ്യാർത്ഥികൾക്കായി ആരോഗ്യവകുപ്പ് മാർഗനിർദ്ദേശവും പുറത്തിറക്കി. വിദ്യാർത്ഥികൾ പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ, കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്‌പരം കൈമാറരുത്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റർ അകലം പാലിച്ച് കുറച്ച് വിദ്യാർത്ഥികൾ വീതം കഴിക്കണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. സംശയങ്ങൾക്ക് ദിശയുടെ 104,1056,0471-2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.