കൊച്ചി: ജാഗ്വാറിന്റെ പുത്തൻ ഓൾ - ഇലക്‌ട്രിക് മോഡലായ ഐ-പേസ് ബ്ളാക്കിന്റെ ബുക്കിംഗ് തുടങ്ങി. ബ്ളാക്ക് പാക്ക് പനോരമിക് റൂഫ് ഉൾപ്പെടെ ഒട്ടേറെ ആകർഷണങ്ങളുമായാണ് ഈ സ്‌പെഷ്യൽ എഡിഷൻ എസ്.യു.വി എത്തുന്നത്.
ഗ്ളോസി ബ്ളാക്ക് ഫിനിഷ് ഗ്രിൽ, സൈഡ് വിൻഡോയുടെ അതിരുകൾ, ഡോർ മിറർ ക്യാപ്പുകൾ, പിന്നിലെ ബാഡ്‌ജുകൾ എന്നിവയെല്ലാം കറുപ്പഴകിനാൽ ആകർഷകമാണ്.
പുതിയ 19 ഇഞ്ച് ഡയമണ്ട് ടേൺഡ് അലോയ് വീലുകളും ഗ്ളോസി ഡാർക്ക് ഗ്രേ നിറഭേദത്തോട് കൂടിയതാണ്. അകത്തളത്തിലും കറുപ്പിന്റെ അധിനിവേശം ധാരാളം. ഫുൾ പനോരമിക് സൺറൂഫ് സ്‌റ്റാൻഡേർഡാണ്.