തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ 63ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രഥമ പോസ്റ്റർ പ്രകാശനം നടന്നു. എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന നേതാവായ പ്രൊഫ. നാരായണൻ കുട്ടി മാസ്റ്റർ പ്രകാശനം നിർവഹിച്ചു. ഓൺലൈൻ / ഓഫ്ലൈൻ വഴി നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ്, ജനറൽ സെക്രട്ടറി ഡോ.സി. പദ്മനാഭൻ, സർവീസ് സെൽ അദ്ധ്യക്ഷൻ ഡോ. ടി. മുഹമ്മദ് സലീം, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ. ശ്രീജിത്ത്.എം.നായർ, ജില്ലാ സെക്രട്ടറി ഡോ.സി.പി. സജേഷ് എന്നിവർ സംസാരിച്ചു. സമ്മേളനം 14ന് തിരുവനന്തപുരത്ത് നടക്കും.