SignIn
Kerala Kaumudi Online
Thursday, 25 April 2024 10.36 PM IST

എന്തിനാണ്  സ്ത്രീകൾ   പാന്റീസ്  ധരിക്കുന്നത്? ഭൂരിപക്ഷത്തിനും അറിയാത്ത ആ ആറുകാരണങ്ങൾ ഇവയാണ്

panties

എന്തിനാണ് സ്ത്രീകൾ പാന്റീസ് ധരിക്കുന്നത്? ഭൂരിഭാഗം സ്ത്രീകൾക്കും ഇതിന്റെ ഉത്തരമറിയില്ലെന്നതാണ് സത്യം. ചെറുപ്രായത്തിൽ വീട്ടുകാർ ധരിക്കാൻ പറഞ്ഞു. അത് അനുസരിക്കുന്നു. അടുത്ത തലമുറയോടും ഇവർ ഇതുതന്നെ പറയുന്നു. എന്നാൽ പാന്റീസ് രൂപകല്പന ചെയ്തതിന് പിന്നിൽ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. സ്ത്രീകൾ പാന്റീസ് ഉറപ്പായും ധരിച്ചിരിക്കണമെന്ന് വിദഗ്ദ്ധർ നിഷ്കർഷിക്കുന്നതിന് പിന്നിൽ ആറ് പ്രധാന കാരണങ്ങളാണ് ഉള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

സംരക്ഷണം മുഖ്യം

സ്വകാര്യ അവയവം സംരക്ഷിക്കുക എന്നതാണ് മുഖ്യം. പാന്റീസ് ധരിക്കാതെ കട്ടികൂടിയ പുറംവസ്ത്രങ്ങൾ ധരിച്ചാൽ ഉരസൽ മൂലവും മറ്റും സ്വകാര്യ ഭാഗങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. തുന്നലുകളും മറ്റുമാണ് മിക്കപ്പോഴും വില്ലനാവുന്നത്. വളരെ മൃദുവായ ത്വക്കാണ് ജനനേന്ദ്രിയ ഭാഗത്തുള്ളത്. ഇവിടെ ഉണ്ടാവുന്ന ചെറിയ മുറിവുപോലും അണുബാധയ്ക്ക് കാരണമാവാം.

എല്ലാം ഓകെയാക്കും

യോനിയിൽ നിന്നുള്ള സ്രവങ്ങൾ ഒരുപരിധിവരെ പാന്റീസ് ആഗിരണം ചെയ്യും. അങ്ങനെ പുറംവസ്ത്രത്തിൽ സ്രവം പുരളുന്നതും കറപിടിക്കുന്നതും ഒഴിവാക്കാൻ കഴിയും. മൂത്ര വിസർജനത്തിനുശേഷം ചിലർക്ക് അല്പം മൂത്രം പുറത്തേക്ക് പോവാറുണ്ട്. പാന്റീസ് ധരിക്കുന്നതോടെ ഇങ്ങനെ പോകുന്ന മൂത്രം പുറം വസ്ത്രത്തിൽ പുരളാതെ നോക്കാനാവും. സ്രവങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള തുണികൾ കൊണ്ടാണ് പാന്റീസ് നിർമ്മിക്കുന്നത്. കാട്ടൺ നിർമിതമായവയാണ് ഏറെ നന്ന്.

ദുർഗന്ധം ഔട്ട്

ജനനേന്ദ്രിയ ഭാഗത്തുനിന്നുളള ദുർഗന്ധം പുറത്തേക്ക് വ്യാപിക്കുന്നത് തടയാൻ പാന്റീസ് സ്ത്രീകളെ ‌ ഏറെ സഹായിക്കുന്നുണ്ട്. ശാരീരിക പ്രത്യേകത മൂലം സ്ത്രീകളുടെ ജനനേന്ദ്രിയ ഭാഗത്ത് ദുർഗന്ധമുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണെന്ന കാര്യവും പ്രത്യേകം ഓർക്കണം.

നൽകും ബാക്കപ്പ് പരിരക്ഷ മാസമുറ സമയത്ത് പാന്റീസ് നൽകുന്ന സംരക്ഷണം ഒന്നുവേറെയാണ്. ആധുനിക കാലത്ത് മിക്ക സ്ത്രീകളും മാസമുറ സമയത്ത് പാഡുകളാണ് ഉപയോഗിക്കുന്നത്. പാഡിന് ചെറിയൊരു സ്ഥാന ചലനം ഉണ്ടായാൽപ്പോലും ആകെ പ്രശ്നമാകും. പാഡുകൾ ഇളക്കമില്ലാതെ ഇരിക്കണമെങ്കിൽ പാന്റീസ് കൂടിയേ തീരൂ. കൂടുതൽ രക്തസ്രാവമുണ്ടാകുമ്പോൾ പാഡുകൾക്ക് ബാക്കപ്പ് പരിരക്ഷയായി പാന്റീസ് പ്രവർത്തിക്കും ചെയ്യും.

ഫീലിംഗ് സോ ഹാപ്പി

പാന്റീസ് ഉൾപ്പടെയുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അടിവസ്ത്രം ധരിക്കാതെ, നേർത്തതും ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുന്നതുമായ വസ്ത്രം ധരിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ശരീരത്തിന്റെ ഉയർച്ച താഴ്ചകളുമൊക്കെ പുറം വസ്ത്രത്തിലൂടെ വ്യക്തമാകും. പാന്റീസ് ധരിക്കുന്നതിലൂടെ ഈ പ്രശ്നം നൂറുശതമാനം പരിഹരിക്കാം.

സെക്സി ലുക്ക്

പാന്റീസിന്റെ മുഖ്യലക്ഷ്യം സംരക്ഷണമാണെങ്കിലും പങ്കാളിക്ക് ലൈംഗിക ഉത്തേജനം നൽകാനും അവയ്ക്ക് കഴിയും. പക്ഷേ,

ഇതിന് സഹായിക്കുന്നത് പരമ്പരാഗത രൂപത്തിലുള്ളതല്ലെന്ന് മാത്രം. സെക്സി പാന്റീസ് നൽകുന്ന ലൈംഗിക ഉത്തേജനത്തെക്കുറിച്ച് ലൈംഗിക വിദഗ്ദ്ധരും വ്യക്തമാക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 6 REASONS WOMEN WEAR UNDERWEAR
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.