ഗുരുവായൂർ: മൃദംഗ വിദ്വാൻ പാറശാല രവിക്ക് ആർ. വെങ്കിടേശ്വര ഭാഗവതർ സ്മാരക പുരസ്‌കാരം നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിന് തെക്കേ ബ്രാഹ്മണ സമൂഹം ഹാളിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് പുരസ്‌കാരം കൈമാറും. ഗുരുവായൂർ മുരളി, ഷൺമുഖൻ തെച്ചിയിൽ, പി.ആർ. രജിത്ത്, ദിനേശ് വേണുഗോപാൽ, ശ്രീകൃഷ്ണൻ മഞ്ചിറ, സി.ജെ. വിജി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.