കോഴിക്കോട്: കോഴിക്കോട് നവരാത്രി ആഘോഷ കമ്മിറ്റി നടത്തുന്ന നവരാത്രി സർഗോത്സവം ചാലപ്പുറം കേസരി ഭവനിൽ വ്യാഴാഴ്ച വൈകീട്ട് 5.30ന് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. കേസരി ഭവന് മുന്നിൽ സ്ഥാപിക്കുന്ന പ്രതിമ അന്ന് ഉച്ചയ്ക്ക് 12 മണിക്ക് സ്വാമി ചിതാനന്ദപുരിയും ജെ.നന്ദകുമാറും ചേർന്ന് അനാച്ഛാദനം ചെയ്യും. പ്രശസ്ത നടി വിധുബാല പ്രതിമയ്ക്ക് ആദ്യ ഹാരം ചാർത്തും. സർഗസംവാദത്തിന് സ്വാമി ചിതാനന്ദപുരി തുടക്കം കുറിക്കും.
സർഗോത്സവത്തിൽ ഹരിപ്പാട് കെ. പി.എൻ പിള്ള, യജ്ഞേശ്വർ ശാസ്ത്രി, ആറ്റുവാശേരി മോഹനൻ പിള്ള, ഡോ. ഇടനാട് രാജൻ നമ്പ്യാർ, സുധീർ കടലുണ്ടി, കലാമണ്ഡലം പ്രശോഭ്, മനുരാജ് തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുക്കും. വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന അക്ഷദീക്ഷയ്ക്ക് www.kesariweekly.com എന്ന വെബ്സൈറ്റിൽ 100 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ. എൻ.ആർ മധു, മീഡിയ കമ്മിറ്റി ചെയർമാൻ യു.പി സന്തോഷ്, മാതൃസമിതി കൺവീനർ എൻ സരളാദേവി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |