SignIn
Kerala Kaumudi Online
Friday, 29 March 2024 7.07 PM IST

നാടൻ തെങ്ങുകളുടെ സംരക്ഷണത്തിന് കൽപ ഗംഗ യോജന

suresh-gopi-
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കല്‍പ ഗംഗ യോജനയുടെ ഉദ്ഘാടനം എംപിയും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി നിര്‍വ്വഹിക്കുന്നു

പെരിയ( കാസർകോട്): നാടൻ തെങ്ങുകൾ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കൽപ ഗംഗ യോജനയുമായി കേരള കേന്ദ്ര സർവ്വകലാശാല. പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ തനത് തെങ്ങ് ഇനങ്ങൾ സർവ്വകലാശാല വളപ്പിൽ നട്ടുവളർത്തും. തെങ്ങിൻ തൈ നട്ട് കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായ സുരേഷ് ഗോപി എം.പി നിർവ്വഹിച്ചു.

സർവ്വകലാശാലയുടെ മതിലുകൾക്ക് പുറത്തേക്ക് കേരള കേന്ദ്ര സർവ്വകലാശാല പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു വ്യക്തമാക്കി. കാമ്പസ് ഡവലപ്‌മെന്റ് കമ്മറ്റിയുടെയും കൾട്ടിവേഷൻ കമ്മറ്റിയുടെയും നേതൃത്വത്തിലാണ് കൽപ ഗംഗ യോജന നടപ്പാക്കുന്നത്.വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു സ്വാഗതവും രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ.രാജേന്ദ്ര പിലാങ്കട്ട നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.