പയ്യന്നൂർ: ഫർക്കാ ഗ്രാമോദയ ഖാദി സംഘം പുതുതായി വിപണിയിൽ ഇറക്കുന്ന ഫർക്കാ ഖാദി പ്രീമിയം ബ്രാൻഡ് സോപ്പിന്റെ വിപണന ഉദ്ഘാടനവും ആദ്യ വിൽപ്പനയും സുരേഷ് ഗോപി എം.പി.നിർവഹിച്ചു. പ്രശസ്തമായ പയ്യന്നൂർ ഖാദി പ്രധാനമന്ത്രിക്ക് എത്തിച്ച് നൽകുമെന്നും ഫർക്കാ ഗ്രാമോദയ ഖാദി സംഘം തയ്യാറാക്കിയ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി പ്രയത്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സംഘം പ്രസിഡന്റ് ഇ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എ. ബാലൻ സ്വാഗതവും ട്രഷറർ പി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |