ന്യൂഡൽഹി : കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ (സി.എ.ടി) ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം നൽകി. 34 ഒഴിവുകൾ അടിയന്തരമായി നികത്താനാണ്
ജസ്റ്റിസ് നാഗേശ്വര റാവു അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയത്. ട്രൈബ്യൂണൽ നിയമനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.