SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 PM IST

അയിരൂരിൽ കഥകളി മ്യൂസിയം സ്ഥാപിക്കും

kadhakali

പത്തനംതിട്ട : അയിരൂർ കഥകളി ഗ്രാമത്തിൽ കഥകളി മ്യൂസിയം സ്ഥാപിക്കും. ചെറുകോൽപ്പുഴ പാലം ജംഗ്ഷനിലുള്ള ക്ളബിന്റെ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. രണ്ടരക്കോടി രൂപ ചെലവിൽ പരമ്പരാഗത ശൈലിയിൽ പണിയുന്ന മ്യൂസിയത്തിൽ കഥകളിയുടെ തെക്ക്,വടക്ക് സമ്പ്രദായങ്ങളിലുള്ള കഥകളിൽ കിരീടങ്ങളുടെയും മെയ്ക്കോപ്പുകളുടെയും പ്രദർശനം പ്രധാന ആകർഷണമായിരിക്കും. കഥകളി കോപ്പുകളുടെ നിർമാണ വിധികൾ, മുഖത്തെഴുത്തിനുള്ള നിറക്കൂട്ടുകൾ, മനയോലക്കുഴമ്പ്, കഥകളി ന‌ടൻമാർ കണ്ണ് ചുവപ്പിക്കുന്ന രീതി, കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ തുടങ്ങിയവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. ഭാരതീയ രംഗകലാ സംബന്ധിയായ പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രററിയും സ്ഥാപിക്കും. കഥകളി അവതരിപ്പിക്കാൻ രംഗവേദിയോട് കൂടിയ തീയറ്ററും സ്ഥാപിക്കുമെന്ന് പ്രമോദ് നാരായണൻ എം.എൽ.എയും കഥകളി ക്ളബ് സെക്രട്ടറി വി.ആർ. അമൽരാജും അറിയിച്ചു. മ്യൂസിയം നിർമ്മാണ പ്രവർത്തനങ്ങൾക്കായി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ്, കഥകളി ക്ളബ് ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.

ഇരുന്നൂറ് വർഷത്തെ കഥകളി പാരമ്പര്യമുള്ള അയിരൂർ ഗ്രാമത്തെ 2010ൽ അയിരൂർ പഞ്ചായത്ത് കഥകളി ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ കഥകളി ക്ളബിന്റെ ആസ്ഥാനം ഇവിടെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.