പാരിസ്: ഫ്രഞ്ച് ശതകോടീശ്വരനും മുൻ മന്ത്രിയുമായിരുന്ന ബെർണാഡ് തപി (78) അന്തരിച്ചു. ദീർഘകാലമായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മാഴ്സല്ലി ഫുട്ബാൾ ക്ലബ്ബിന്റെ ചെയർമാനായിരുന്നു.
1990കളിൽ സോഷ്യലിസ്റ്റ് സർക്കാരിന്റെ കാലത്ത് അർബൻ അഫയേഴ്സ് മന്ത്രിയായിരുന്നു. പിന്നീട് ഫ്രഞ്ച്, യൂറോപ്യൻ പാർലമെന്റുകളിൽ എം.പിയായി. ഒത്തുകളി വിവാദത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.