കാലടി:തുറവുങ്കര യൂസഫ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പൊതു ഇടങ്ങളിൽ അണു നശീകരണം നടത്തി . ലൈബ്രറി പ്രസിഡന്റ് പി.എച്ച്.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗവും അക്ഷര സേനാംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ ഉദ്ഘാടനം ചെയ്തു . താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വി. കെ. അശോകൻ, പഞ്ചായത്ത് നേതൃസമിതി കൺവീനർ എ. എ. സന്തോഷ് എന്നിവർ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി എ. എ. ഗോപി , രഹിത മോഹനൻ എന്നിവർ സംസാരിച്ചു.