ഐ.പി.എല്ലിലെ നാലാം സ്ഥാനം നേടാൻ നാലുടീമുകളുടെ പോരാട്ടം
ഐ.പി.എൽ 14-ാം സീസണിലെ മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്ളേ ഓഫ് ഉറപ്പായിരിക്കുന്നത് മൂന്ന് ടീമുകൾക്ക് മാത്രം ; ചെന്നൈ സൂപ്പർ കിംഗ്സിനും ഡൽഹി ക്യാപ്പിറ്റൽസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനും . പുറത്താകൽ ഉറപ്പിച്ചത് സൺറൈസേഴ്സ് ഹൈദരാബാദും. മറ്റ് നാലുടീമുകളും കയ്യാലപ്പുറത്താണ്. പ്ളേ ഓഫിലെത്താം,എത്താതിരിക്കാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്,രാജസ്ഥാൻ റോയൽസ്,മുംബയ് ഇന്ത്യൻസ് എന്നീ ടീമുകളാണ് നാലിലൊന്നാവാൻ മത്സരിക്കുന്നത്.
ഐ.പി.എൽ പോയിന്റ് നില
ടീം,കളി,പോയിന്റ് ക്രമത്തിൽ
ഡൽഹി : 13-20
ചെന്നൈ : 13-18
ബാംഗ്ളൂർ : 12-16
കൊൽക്കത്ത: 13-12
പഞ്ചാബ് : 13-10
രാജസ്ഥാൻ : 12-10
മുംബയ് : 12-10
ഹൈദരാബാദ് : 12-4
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |