മാലെ : സാഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 1-1ന് സമനിലയിൽ തളച്ച് ബംഗ്ളാദേശ്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായിരുന്ന ഇന്ത്യയെ രണ്ടാം പകുതിയിലാണ് ബംഗ്ളാദേശ് തളച്ചത്.26-ാം മിനിട്ടിൽ സുനിൽ ഛെത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. 74-ാം മിനിട്ടിൽ യീസിൻ അരാഫത്ത് ബംഗ്ളാദേശിന് സമനില നേടിക്കൊടുത്തു. 54-ാംമിനിട്ടിൽ ബിശ്വനാഥ് ഘോഷിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായിട്ടും പൊരുതിനിന്നാണ് ബംഗ്ളാദേശ് സമനില പിടിച്ചെടുത്തത്. കൊൽക്കത്തയിൽ നടന്ന കഴിഞ്ഞ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലും ബംഗ്ളാദേശ് ഇതേസ്കോറിന് ഇന്ത്യയെ തളച്ചിരുന്നു. വ്യാഴാഴ്ച ശ്രീലങ്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |