കൊച്ചി : ഉത്തർപ്രദേശിൽ പ്രതിഷേധ സമരം നടത്തിയ കർഷകർക്കിടയിലേക്ക് വാഹനവ്യൂഹം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എൻ. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എ.പി. ഷാജി, എം.പി. ജോസഫ്, എം.ടി. സുനിൽകുമാർ, എസ്. ബിജു, കെ.പി. ഏലിയാസ്, ഗോപിനാഥ്, എം.എസ്. അലിയാർ, പി.പി. തമ്പി, പി.കെ. സിറിൾ എന്നിവർ പ്രസംഗിച്ചു.