പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നെല്ലിന്റെ ജന്മദിനം ആഘോഷിച്ചു. പൊക്കാളി കർഷക സംഗമവും വിദ്യാർത്ഥികൾക്കായി നെല്ലറിവ് നല്ലറിവ് പദ്ധതിക്കും തുടക്കമായി. പൊക്കാളി കർഷക സംഗമം സിനിമാ സീരിയൽ താരം കുളപ്പുള്ളി ലീലയും കാർഷിക സാക്ഷരതാ പരിപാടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനും ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, വൈസ് പ്രസിഡന്റ് അനിജ വിജു, സെബാസ്റ്റ്യൻ തോമസ്, എ.കെ. രാജേഷ്, എം.എസ്. സതീഷ് കോട്ടുവള്ളി കൃഷി ഓഫീസർ കെ.സി. റൈഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, സി.ഡി.എസ് ചെയർപേഴ്സൺ സി.വി. ശാന്ത, കാർഷിക വികസന സമിതി അംഗങ്ങൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.