പറവൂർ: പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ വനിതകൾക്കും സമ്മാനമായി സാരി വിതരണം ചെയ്തു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിനോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.പി. രാജൻ, ജില്ലാ സെക്രട്ടറി ആർ. സജികുമാർ, ട്രഷറർ ഉല്ലാസ്, നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, ഹരേഷ് വെണ്മനശ്ശേരി, മിനി മോഹനൻ, അജി പോട്ടാശ്ശേരി, അജി കൽപടവിൽ, എൽവീസ് പോൾ തുടങ്ങിയവർ സംസാരിച്ചു.