തിരുവനന്തപുരം : അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ച കേരള വോളിബാൾ അസോസിയേഷനെ വീണ്ടും സസ്പെൻഡ് ചെയ്ത് സംസ്ഥാന സ്പോർട്സ് കൗൺസിൽ. കഴിഞ്ഞ ദിവസം കായികമന്ത്രിയുടെ ചേംബറിൽ നടന്ന കൗൺസിൽഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയ വോളിബാൾ ഫെഡറേഷന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം നഷ്ടമായതും സസ്പെൻഷന് കാരണമായി.