കൊല്ലം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇൻ കെമിസ്ട്രി, ഗസ്റ്റ് ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് എന്നീ തസ്തികകളിലേക്ക് താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി ലക്ചറർ യോഗ്യത: പി.ജിയും നെറ്റും. (പി.ജിയും നെറ്റും യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ എം.എസ്സിക്കാരെയും പരിഗണിക്കും). ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.എസ് സി ഇലക്ട്രോണിക്സ്/ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലെ ഓഫീസിൽ 8ന് രാവിലെ 10ന് ഇന്റർവ്യൂവിന് എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |