SignIn
Kerala Kaumudi Online
Monday, 23 May 2022 2.17 PM IST

സ്വർണം ഇറക്കുമതിയിൽ 658 ശതമാനം വർദ്ധന

gold

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി സെപ്‌തംബറിൽ 658 ശതമാനം വർദ്ധിച്ചു. 2020 സെപ്‌തംബറിലെ 12 ടണ്ണിനെ അപേക്ഷിച്ച് 91 ടൺ സ്വർണമാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി. ലോക്ക്ഡൗണിൽ പലയിടത്തും കടകൾ അടഞ്ഞുകിടന്നതും ഡിമാൻഡ് ഇല്ലായ്‌മയും മൂലമാണ് കഴിഞ്ഞവർഷം സെപ്‌തംബറിൽ ഇറക്കുമതി ഇടിഞ്ഞത്.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അയയ്ഞ്ഞതും വില താരതമ്യേന കുറഞ്ഞതും ഇക്കുറി ഇറക്കുമതി ഉഷാറാക്കി. ഉത്‌സവ/വിവാഹകാല സീസണിന്റെ പിൻബലത്തിൽ മികച്ച ഡിമാൻഡുണ്ടെന്നതും നേട്ടമായി. 60.1 കോടി ഡോളറിൽ നിന്ന് 510 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസം ഇറക്കുമതി മൂല്യത്തിന്റെ വർദ്ധന. കഴിഞ്ഞ ആഗസ്‌റ്റിൽ ഇറക്കുമതി ഇരട്ടിയോളം ഉയർന്ന് 121 ടണ്ണിലെത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, GOLD, GOLD IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.