കോവളം:ലയൺസ് ക്ലബ്,സാന്ത്വനം പാച്ചല്ലൂർ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഡോ. എസ്.എം സി.എസ്.എെ മെഡിക്കൽ കോളേജ്, മോഹൻസ് ഡയബറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര തിമിര ശസ്ത്രക്രിയാക്യാമ്പും ഡയബറ്റിക് ഡിറ്റക്ഷൻ ക്യാമ്പും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വി.ഡി.ജി ഡോ.കണ്ണൻ നിർവഹിച്ചു.നഗരസഭ വാർഡ് കൗൺസിലർ ഡി. ശിവൻകുട്ടി, കോവളം ക്ലബ് അഡ്മിനിസ്ട്രേറ്റർ കോവളം ടി.എൻ.സുരേഷ്,പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.പാച്ചല്ലൂർ നുജുമുദ്ദീൻ, ഡിസ്ട്രിക്ട് ചെയർപേഴ്സൺ എം.എ. വഹാബ്,വിഷൻ ഡിസ്ട്രിക്റ്റ് ചെയർപേഴ്സൺ പ്രസാദ്, കോവളം മോഹനൻ, ഹാഷിം പാച്ചല്ലൂർ, റഷീദ് പാച്ചല്ലൂർ, രാജേഷ് എസ്. എസ്, ,ലയൺ സതീഷ്, ലയൺ അബ്ദുൽ റഹീം,നന്ദകുമാർ, മുജീബ്റഹ്മാൻ, ബൈജു ഇ.എസ്, സുധീർ, ജുനൈദ്, അബ്ദുൽ ജവാദ്, അസറുദ്ദീൻ എന്നിവർ പങ്കെടുത്തു.