കൊച്ചി: പ്രമുഖ സോഷ്യൽമീഡിയ ആപ്ളിക്കേഷനുകളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവ ഇന്നലെ സെർവർ തകരാർമൂലം ആഗോളതലത്തിൽ പണിമുടക്കി. ഫേസ്ബുക്കിന് കീഴിലുള്ള മൂന്ന് ആപ്ളിക്കേഷനുകളും ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചോടെയാണ് ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും പ്രവർത്തനരഹിതമായത്.
ഇക്കാര്യം സ്ഥിരീകരിച്ച ഫേസ്ബുക്ക്, പ്രശ്നം അതിവേഗം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ഉപഭോക്താക്കൾ കാട്ടുന്ന 'ക്ഷമയ്ക്ക്" നന്ദിയുണ്ടെന്നും ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇന്ത്യൻ സമയം രാത്രി വൈകിയും പ്രശ്നം പരിഹരിച്ചിട്ടില്ല.
ഇന്ത്യയിൽ മാത്രം ഫേസ്ബുക്കിന് 41 കോടിയും വാട്സ്ആപ്പിന് 53 കോടിയും ഇൻസ്റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |