SignIn
Kerala Kaumudi Online
Friday, 19 April 2024 2.19 AM IST

നവരാത്രി ഉത്സവം: ഗതാഗതനിയന്ത്രണം

dd

തിരുവനന്തപുരം: നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷ യാത്രയോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നവരാത്രി വിഗ്രഹങ്ങൾ നഗരാതിർത്തിയിൽ 12ഓടെ എത്തിയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് 3ഓടെ യാത്ര പുറപ്പെടും. ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ തിരുവനന്തപുരം നഗരാതിർത്തിക്കുള്ളിലെ പള്ളിച്ചൽ മുതൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രം വരെയുള്ള സ്ഥലങ്ങളിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഹെവി വാഹനങ്ങൾ, തടിലോറികൾ, കണ്ടെയ്‌നർ ലോറികൾ, ചരക്കുവണ്ടികൾ, മറ്റു വാഹനങ്ങൾ മുതലായവ ഘോഷയാത്ര കടന്നുപോകുന്ന നിരത്തുകളിലും സമീപത്തും വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിലും പ്രവേശിക്കുന്നതിനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും 9497930055, 9797987002, 9497990005, 9497990006 എന്നീ നമ്പരുകളിൽ അറിയിക്കാമെന്നും കമ്മിഷണർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.