മുംബയ്: പതുപതുത്ത ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും മലയാളികളുടെ ഇഷ്ട വിഭവമാണെങ്കിലും പുതുതലമുറയിൽ പലർക്കും ഇഡ്ഡലിയോടത്ര ഇഷ്ടം പോര. എന്നും ഒരേ രൂപവും ഭാവവും രുചിയും. പരാതിക്കൊടുവിൽ ഇഡ്ഡലിയും മോഡേണായി. ഐസ്ക്രീമിനോടും കേക്കിനോടും ലോലിപ്പോപ്പിനോടും വരെ ഏറ്റുമുട്ടാന്ന തരത്തിലുള്ള മേക്ക് ഓവർ.
ചോക്കോബാറിന്റെ മാതൃകയിൽ മേക്ക് ഓവർ നടത്തിയ ബംഗളൂരുവിലെ സ്പെഷ്യൽ "ഇഡ്ഡലി ഓൺ സ്റ്റിക്ക്സ് "ചിത്രം ട്വീറ്റ് ചെയ്തത് വ്യവസായി ആനന്ദ് മഹീന്ദ്രയാണ്. ലോലി പോപ് കഴിക്കുന്നത് പോലെ കഴിക്കാം, രുചി അനുസരിച്ച് ചമ്മന്തിയിലോ സാമ്പാറിലോ മുക്കാം.
ബംഗളൂരുവിലെ ഈ സ്പെഷ്യൽ ഇഡ്ഡലി ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തോടെയായിരുന്നു ട്വീറ്റ്. നിരവധിയാളുകളാണ് പ്രതികരണം അറിയിച്ചത്. ചോക്ലേറ്റിൽ പൊതിഞ്ഞ സമോസ രുചിയേക്കാൾ ഭേദമാണെന്നും കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നുമൊക്കെയാണ് അഭിപ്രായങ്ങൾ. ഇഡ്ഡലിക്ക് മേക്ക് ഓവർ വരുത്താനുപയോഗിക്കാവുന്ന സിലിക്കോൺ മോൾഡുകൾ ബേക്കറി ഷോപ്പുകളിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |