കോട്ടയം : ജില്ലയിൽ 806 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 800 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ് പേർ രോഗബാധിതരായി. 977പേർ രോഗമുക്തരായി. 5316 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 376 പുരുഷൻമാരും 329 സ്ത്രീകളും 101 കുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 4610 പേരാണ് ചികിത്സയിലുള്ളത്. 50632 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭ പരിധിയിലാണ് രോഗ ബാധ കൂടുതൽ 96 പേർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |