എലിക്കുളം: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്ന് നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും കൂട്ടമായി പാർട്ടിയിലേക്ക് ഒഴുകിയെത്തുന്നത് പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വട്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, ബെറ്റി റോയി തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റായി ഷൈസ് കോഴിപ്പൂവനാനിയ്ക്കലിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |