SignIn
Kerala Kaumudi Online
Friday, 27 May 2022 5.35 PM IST

സിദ്ദീഖ് കാപ്പന്റെ തടങ്കലിനെതിരെ ഐക്യദാർഢ്യകൂട്ടായ്മ

press
ഐക്യദാർഢ്യകൂട്ടായ്മ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കൽ ജനാധിപത്യസംവിധാനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ പറഞ്ഞു. കണ്ണൂർ പ്രസ്സ്‌ക്ലബിൽ സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാറിന് ഇഷ്ടമല്ലാത്തവരെ അത് മാധ്യമപ്രവർത്തകരാണെങ്കിൽ പോലും പിന്തുടർന്ന് വേട്ടയാടുന്ന നിലയാണ് രാജ്യത്തുള്ളത്. ജനാധിപത്യ അവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവരും രംഗത്തുവരണം. ഭീതിയിൽനിന്ന് മാറി എതിർപ്പിന്റെ ശബ്ദം ശക്തമായി പുറത്തുകേൾപ്പിച്ചില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നും മോഹനൻ തുടർന്നു.
പ്രസ്‌ ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന കമ്മിറ്റിയംഗം സി. നാരായണൻ, മട്ടന്നൂർ സുരേന്ദ്രൻ, ടി.കെ.എ ഖാദർ എന്നിവർ പ്രസംഗിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.