പാട്ന: ലോക്ജനശക്തി പാർട്ടിക്ക് (എൽ.ജെ.പി) തിരഞ്ഞെടുപ്പ് കമ്മിഷൻ പുതിയ പേരുകളും ചിഹ്നവും അനുവദിച്ചു.
ചിരാഗ് പാസ്വാൻ പക്ഷം ലോക്ജനശക്തി പാർട്ടി (രാം വിലാസ്), പശുപതി പക്ഷം രാഷ്ട്രീയ ലോക്ജനശക്തി പാർട്ടിയെന്നും അറിയപ്പെടും.
ലോക് ജനശക്തി പാർട്ടിക്ക് (രാം വിലാസ്) ഹെലികോപ്ടറും രാഷ്ട്രീയ ലോക്ജനശക്തി പാർട്ടിക്ക് തയ്യൽ മെഷീനുമാണ് ചിഹ്നമായി അനുവദിച്ചത്. ഇക്കാര്യം ബീഹാർ ചീഫ് ഇലക്ടറൽ ഓഫിസറെ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പിൽ ഇവ രണ്ട് പ്രാദേശിക പാർട്ടികളായി പരിഗണിക്കണമെന്ന് റിട്ടേണിംഗ് ഓഫീസറോടും നിർദ്ദേശിച്ചു. പാർട്ടി പിളർന്നതോടെ ചിരാഗ് പാസ്വാനും അമ്മാവൻ പശുപതി പരസും നേർക്കുനേർ ഇനി മുതൽ തിരഞ്ഞെടുപ്പിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |