SignIn
Kerala Kaumudi Online
Saturday, 20 April 2024 7.24 AM IST

ഇ.സന്ധ്യയ്ക്ക് വയലാർ കവിതാ പുരസ്‌കാരം

photo

ആലപ്പുഴ : യുവകലാസാഹിതിയുടെ വയലാർ രാമവർമ്മ കവിതാ പുരസ്‌ക്കാരത്തിന് ഇ.സന്ധ്യ അർഹയായി. 'അമ്മയുള്ളതിനാൽ" എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം. 2018,20 വർഷങ്ങളിൽ പ്രസിദ്ധികരിച്ച കവിതാ സമാഹാരങ്ങളിൽ നിന്ന് വയലാർ ശരത് ചന്ദ്രവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, ഇ.എം.സതീശൻ, ഡോ. പ്രദീപ് കൂടയ്ക്കൽ, ആസിഫ് റഹിം എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്. 1111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം 24 ന് രാഘവപ്പറമ്പിൽ നടക്കുന്ന സമ്മേളനത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും. മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വയലാർ ശരത് ചന്ദ്രവർമ്മ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ വയലാർ ശരത് ചന്ദ്രവർമ്മ, ചേർത്തല ജയൻ, ആസിഫ് റഹിം, വി.മോഹൻദാസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.