SignIn
Kerala Kaumudi Online
Saturday, 20 April 2024 10.41 AM IST

ബേപ്പൂരിന്റെ മുഖച്ഛായ മാറ്റാൻ ഉത്തരവാദിത്ത ടൂറിസം , സൗജന്യ പരിശീലനം ഫാം ടൂറിസത്തിൽ വരെ

home

 ലക്ഷ്യം ഓരോ തദ്ദേശസ്ഥാപന പരിധിയിലും

3 ഫാം ടൂറിസം യൂണിറ്റ്; 50 ഹോം സ്റ്റെഡ് ഫാം

ഫറോക്ക്:​ അന്തർദ്ദേശീയ നിലവാരത്തിലുള്ള ഉത്തരവാദിത്ത ടൂറിസം സെന്റർ നിരയിലേക്ക് ബേപ്പൂരിനെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള കർമ്മപദ്ധതിയുടെ സൗജന്യ പരിശീലന യജ്ഞത്തിന് തുടക്കമിടുകയാണ്. ബേപ്പൂർ മണ്ഡലത്തിലെ പ്രാദേശിക ടൂറിസം വികസനത്തിനെന്ന പോലെ സാധാരണക്കാർക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്ത്രീശാക്തീകരണത്തിനും ഊന്നൽ നൽകിയാണ് പദ്ധതി. ഭിന്നശേഷിക്കാർക്കും പരിശീലനം ഒരുക്കുന്നുണ്ട്.

സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ബേപ്പൂർ ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഭാഗമായി ഈ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പരിധിയിലുള്ളവർക്ക് കരകൗശല ഉത്പന്ന നിർമ്മാണം മുതൽ ഫാം ടൂറിസം മേഖലയിൽ വരെ പരിശീലനം ലഭ്യമാക്കും. ഒക്ടോ​ബർ ​15 വരെ അപേക്ഷ സമർപ്പിക്കാം. 25 ന് പരിശീലനം തുടങ്ങും.

കൊവിഡാനന്തര ലോകത്ത് അനുഭവവേദ്യ ടൂറിസത്തിന് (എക്സ്‌പീരിയൻഷ്യൽ ടൂറിസം) മുഖ്യപങ്കുണ്ടാവുമെന്നാണ് ആഗോളതലത്തിലുള്ള വിലയിരുത്തൽ. അതിൽ തന്നെ ഏറെ പ്രാധാന്യമുള്ള മേഖല കൃഷിയുമായി ബന്ധപ്പെട്ട വിനോദസഞ്ചാരത്തിനായിരിക്കുമെന്ന സാദ്ധ്യത കണ്ടാണ് ഫാം ടൂറിസത്തിനും ഹോം സ്റ്റെഡ് ഫാമിംഗിനും പ്രത്യേക പരിഗണന നൽകുന്നത്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനും പരിശീലനത്തിനും ഓൺലൈനായി അപേക്ഷിക്കാം (ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf_3AiSs3r-Pq3rbFuKXfceqKDVcj3ooVG0efh4OaTTnKINuQ/viewform?usp=sf_ ). കൂടുതൽ വിവരങ്ങൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോ - ഓർഡിനേറ്ററെ ബന്ധപ്പെടാം. ഫോൺ: 95267 48398.

 വഴി തുറന്നുകിട്ടുക ഈ മേഖലകളിൽ

1. ടെന്റഡ് എക്കൊമഡേഷൻ, ഹോം സ്റ്റേ, സർവിസ്ഡ് വില്ല

2. അഗ്രി ആൻഡ് ഫാം ടൂറിസം, ഹോം സ്റ്റെഡ് ഫാം

3. കരകൗശല ഉത്പന്ന, പേപ്പർ ബാഗ്, തുണിസഞ്ചി നിർമ്മാണം

4. മെഴുകുതിരി നിർ​മ്മാ​ണം, സുവനീർ നിർമ്മാണം,

5. തനതു ഭക്ഷ്യവിഭവങ്ങളുമായി എത്‌നിക് / ലോക്കൽ കുസീൻ

6. കമ്മ്യൂണിറ്റി ടൂർ ലീഡർ, സ്റ്റോറി ടെല്ലർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.