തിരുവനന്തപുരം : ജി.എസ്.ടി ബില്ലുമായി ബന്ധപ്പെട്ട നിയമസഭാ ചർച്ചയിൽ വകുപ്പിലെ ജീവനക്കാർ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ഇല്ലാതിരുന്നത് വിഴ്ചെയന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ധനമന്ത്രിയും ഇക്കാര്യം അംഗീകരിച്ചു. ചരക്ക് സേവന നികുതി ഭേദഗതി ബിൽ അവതരണ ചർച്ചയിൽ നികുതി വകുപ്പിലെ ജീവനക്കാർ ഇല്ലാതിരുന്നത് പി.കെ. ബഷീറാണ് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചർച്ചയ്ക്കൊടുവിലാണ് സ്പീക്കർ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |