കൊച്ചി: കൊവിഡ് കാലത്ത് കേരള ലളിതകലാ അക്കാദമി നടത്തിയ 'നിറകേരളം 'ക്യാമ്പിലെയും 'ശില്പകേരളം' ക്യാമ്പിലേയും കലാസൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം അക്കാദമി ഗ്യാലറികളിലാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നടന്നത്. തിരുവനന്തപുരം ഒഴികെയുള്ള ഗ്യാലറികളിൽ ഈ മാസം 13 വരെയും തിരുവനന്തപുരത്ത് 15 മുതൽ 23 വരെയും പ്രദർശനം നടക്കും. എറണാകുളം ദർബാർഹാൾ കലാകേന്ദ്രത്തിൽ ചിത്രകാരൻ കെ.കെ. ശശി ഉദ്ഘാടനം നിർവ്വഹിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |