SignIn
Kerala Kaumudi Online
Saturday, 21 May 2022 9.30 AM IST

റെക്കാഡ് പ്ലേസ്‌മെന്റുകളുമായി വിദ്യ എൻജിനീയറിംഗ് കോളേജ്

vidya

തൃശൂർ: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരുവനന്തപുരം കിളിമാനൂരിലുള്ള വിദ്യ എൻജിനീയറിംഗ് കോളേജിൽ 125 വിദ്യാർത്ഥികൾക്ക് ഇൻഫോസിസ്, ടി.സി.എസ്., വിപ്രോ, ടെക് മഹീന്ദ്ര, ഇൻഡോഷെൽ, സതർലാൻഡ് ഗ്ലോബൽ, സീസെൻസ് ഉൾപ്പടെ വിവിധ കമ്പനികളിൽ പ്ലേസ്‌മെന്റ് ലഭിച്ചു.

കൊവിഡ് കാലത്തും കുട്ടികൾക്ക് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ മികച്ച പ്ലേസ്‌മെന്റ് ലഭ്യമാക്കിയത് വലിയനേട്ടമാണെന്ന് കോളേജ് അധികൃതർ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ വൈപുല്യം, റിസൾട്ടിലും പ്ലേസ്‌മെന്റിലുമുള്ള നേട്ടങ്ങൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള വിദ്യ കോളേജ് സുരക്ഷിത ഭാവിയാണ് വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നതെന്നും അധികൃതർ പറഞ്ഞു. റിസൾട്ടുകൾ, റാങ്കുകൾ, പ്ലേസ്‌മെന്റുകൾ, സംരംഭകത്വ വികസനം, ഗവേഷണം എന്നിവയാൽ ശ്രദ്ധേയമായ തൃശൂർ വിദ്യ എൻജിനിയറിംഗ് കോളേജ് സഹോദരസ്ഥാപനമാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, VIDYA ENGINEERING, COLLEGE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.