തിരുവനന്തപുരം: തോന്നയ്‌ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ കുരുന്നുകൾക്ക് വിദ്യാരംഭം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിജയദശമി ദിനത്തിൽ രാവിലെ 7.30 മുതൽ നടത്തുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയ് ഐ.എ.എസ്, പ്രൊഫ.വി.മധുസൂദനൻ നായർ, വി.ശശി എം.എൽ.എ, ജോർജ് ഓണക്കൂർ, ഡോ.പി.വേണുഗോപാൽ, പ്രൊഫ.വി.കാർത്തികേയൻ നായർ, അടൂർ പ്രകാശ് എം.പി, മുൻ എം.പി.ഡോ.എ.സമ്പത്ത്, കടകംപളളി സുരേന്ദ്രൻ എം.എൽ.എ എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 04712618873.