തൃശൂർ: ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ പുനഃസംഘടനയിൽ ജില്ലയിൽ നിന്ന് അഞ്ച് പേർ. സംസ്ഥാന വക്താവായിരുന്ന അഡ്വ. ബി. ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റായി നിയമിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് അതേ സ്ഥാനത്ത് തുടരും. വൈസ് പ്രസിഡന്റായിരുന്ന എം.എസ്. സമ്പൂർണ്ണയെ ദേശീയ നിർവാഹക സമിതി അംഗമാക്കി. മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യനും പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടും അതേ സ്ഥാനങ്ങളിൽ തുടരും. ഇന്നലെയാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പുനഃസംഘടനാ ലിസ്റ്റ് പ്രഖ്യാപിച്ചത്.
യുവമോർച്ചയുടെ സംസ്ഥാന ഭാരവാഹികളായിരുന്നു ബി. ഗോപാലകൃഷ്ണനും എ. നാഗേഷും. ജില്ലാ ജനറൽ സെക്രട്ടറിമാരായും പ്രസിഡന്റുമാരായും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയുടെ പ്രഭാരി കൂടിയാണ് നാഗേഷ്. ഷാജുമോൻ വട്ടേക്കാട് പട്ടികജാതി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. എം.എസ്. സമ്പൂർണ്ണ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നാണ് ദേശീയ സമിതിയിലേക്ക് നിയമിക്കപ്പെട്ടത്. രാഷ്ട്രസേവിക സമിതി, എ.ബി.വി.പി എന്നിവയിൽ ഭാരവാഹിയായിരുന്ന അവർ കോർപറേഷൻ പാർലിമെന്ററി പാർട്ടി ലീഡർ ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |