SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 AM IST

സ്ത്രീധന പീഡനത്തിൽ മനംനൊന്തുള്ള ഭാര്യാ പിതാവിന്റെ ആത്മഹത്യ; മരുമകൻ അറസ്റ്റിൽ

arrest

മലപ്പുറം: സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ഊർങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടൻ അബ്ദുൾ ഹമീദ്(30) ആണ് അറസ്റ്റിലായത്. അരീക്കോട് കുനിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അബ്ദുൾ ഹമീദിന്റെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഹമീദ് നിരന്തരം ഭാര്യയെ പീഡിപ്പിച്ചിരുന്നു. ഇയാളുടെ മാനസിക പീഡനത്തിൽ മനംനൊന്താണ് ഭാര്യാ പിതാവായ മൂസക്കുട്ടി ആത്മഹത്യ ചെയ്തത്.

മകൾ ഹിബയെ ഹമീദ് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോ ചിത്രീകരിച്ചശേഷമാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സെപ്തംബർ 23 നായിരുന്നു സംഭവം. വീടിനു സമീപത്തെ റമ്പർ തോട്ടത്തിലാണ് മൂസക്കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഹിബയും ഹമീദും വിവാഹിതരായത്. വിവാഹ സമയത്ത് 18 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. ഇതുപോര എന്ന് പറഞ്ഞപ്പോൾ ആറ് പവൻ കൂടി മൂസക്കുട്ടി നൽകി. പത്ത് പവൻ സ്വർണാഭരങ്ങൾ കൂടി നൽകിയാലെ പ്രസവിച്ചു കിടക്കുന്ന ഹിബയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൊണ്ടുപോകുകയുള്ളൂവെന്ന് പറഞ്ഞ് ഹമീദ് ഹിബയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. തുടർന്ന് ഹിബ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MAMBAD SOWRY CASE, POLICE, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.