SignIn
Kerala Kaumudi Online
Friday, 19 April 2024 10.51 AM IST

നിങ്ങളുടെ വീട്ടിലെ അടുക്കളയുടെ നിറം പച്ചയും, കിഴക്ക് വശത്ത് ജനലും നിർമ്മിച്ചിട്ടുണ്ടോ, അറിയാം അടുക്കളയുടെ വാസ്തു

kitchen-vastu

ഒരു വീട് അർത്ഥവത്താകുന്നത് അതിൽ ആളുകൾ താമസിക്കുമ്പോഴാണ്. അല്ലെങ്കിൽ അതൊരു കെട്ടിടം മാത്രമാണ്. വീടിന്റെ ഹൃദയം അടുക്കളയും. ഒരു കുടുബത്തെ ഒന്നിപ്പിക്കുന്നത് അടുക്കളയാണ്. ഒരു വീടിന്റെ ചരിത്രമുറങ്ങുന്ന സ്ഥലത്തെ അതീവ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്. അതിനാൽ തന്നെ അടുക്കളയൊരുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിൽ പ്രധാനിയാണ് അടുക്കളയുടെ വാസ്തു.

വാതിൽ
അടുക്കളയുടെ പ്രവേശന വാതിൽ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിലാകണം.ഘടികാര ദിശയിൽ തുറക്കുന്നവ ആയിരിക്കണം.

ജനലും വെന്റിലേഷനും
കിഴക്ക് വശത്ത് ഒരു ജനൽ തീർച്ചയായും ഉണ്ടായിരിക്കണം. ഇത് സൂര്യരശ്മികൾ അടുക്കളയിൽ പ്രവേശിക്കുന്നതിനും അണുക്കളെ കൊല്ലുന്നതിനും സഹായിക്കും. അടുക്കളയ്ക്ക് പുറമെ വീടിന്റെയുള്ളിൽ മറ്റിടങ്ങളിലേക്കും വെളിച്ചമെത്തുന്നതിന് സഹായിക്കും. തെക്കുവശത്തും ഒരു ജനലുണ്ടാകുന്നത് അടുക്കളക്കുള്ളിലെ ചൂടും ഗന്ധവും പുറത്തുപോകുന്നതിന് സഹായിക്കും.

അടുപ്പ്
അടുക്കളയെ സജീവമാക്കുന്നത് അടുപ്പാണ്. തെക്കുകിഴക്കേ മൂലയാണ് വാസ്തുശാസ്ത്രപരമായി ഗ്യാസടുപ്പിന് ഏറ്റവും അനുയോജ്യം. ചിമ്മിനി അടുപ്പാണെങ്കിൽ കിഴക്ക് വശത്തായിരിക്കണം സ്ഥാനം. കിഴക്ക് ദിശയിലേക്ക് അഭിമുഖമായി നിന്ന് പാചകം ചെയ്യണം. പുറത്ത് നിന്ന് നോക്കുന്നവക്ക് അടുപ്പ് കാണാൻ കഴിയാത്തവണ്ണവും എന്നാൽ സൂര്യ രശ്മി മുകളിൽ നിന്നും നേരിട്ട് പതിക്കേണ്ട രീതിയിലാകണം ജനൽ പണിയേണ്ടത്. പൊക്കം കൂടിയ ജനൽ ഒഴിവാക്കി വീതി കൂടിയ ജനൽ സ്ഥാപിക്കണം. കൂടാതെ നിറഞ്ഞ ഗ്യാസ് സിലിണ്ടർ തെക്ക് കിഴക്കേ മൂലയിലും ഒഴിഞ്ഞവ തെക്ക് പടിഞ്ഞാറ് മൂലയിലും സൂക്ഷിക്കണം.

സിങ്കും വെള്ളവും
ജലസംഭരണിയും സിങ്കും വടക്ക് കിഴക്കേ മൂലയിൽ വെക്കാം. സിങ്കിന്റെ കിഴക്ക് വശം ഭിത്തികൊണ്ട് മറയാതിരിക്കാൻ ശ്രദ്ധിക്കണം. ജനലിന്റെ സ്ഥാനം സിങ്കിന്റെ നേർക്കെത്തുന്നതാണ് ഉത്തമം.

അടുപ്പും വെള്ളവും
അടുപ്പിനെയെയും സിങ്കിനെയും മറക്കുന്ന തരത്തിൽ വസ്തുക്കൾ പാടില്ല. എന്നാൽ ഇവ രണ്ടും തമ്മിൽ അകലം ഉണ്ടായിരിക്കണം.

ഇലക്ട്രോണിക് വസ്തുക്കൾ
വടക്ക് കിഴക്ക് ദിശയിൽ ഇവ പാടില്ല. റെഫ്രിജറേറ്റർ വടക്ക് പടിഞ്ഞാറോ, തെക്ക് വശത്തോ,തെക്ക് പടിഞ്ഞാറോ വെക്കാം. മിക്സിയും ഈ വശങ്ങളിൽ തന്നെ സൂക്ഷിക്കാം. അടുപ്പിന് മുകളിൽ എപ്പോഴും വെളിച്ചമുണ്ടായിരിക്കണം. അതിനാൽ ലൈറ്റ് റൂഫിൽ സ്ഥാപിക്കുന്നതാണ് ഉചിതം. തെക്ക് പടിഞ്ഞാറേ മൂലയിൽ ബ്രേക്ക് ഫാസ്റ്റ് ടേബിൾ ക്രമീകരിക്കാം.

അടുക്കളയുടെ നിറം
വാസ്തുപരമായി പച്ചയാണ് അടുക്കളയ്ക്ക് പറ്റിയ നിറം. പിങ്കും ഓറഞ്ചും അനുയോജ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KITCHEN, VASTU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.