SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.31 PM IST

ബോളിവുഡിൽ മാത്രമല്ല മലയാള സിനിമയിലും! അവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും നൽകാം, പൊലീസിനെ വെല്ലുവിളിച്ച് അമൽ ഉണ്ണിത്താൻ

amal-unnithan

ലഹരി മരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ ബോളിവുഡ് താരങ്ങൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചാണ് ചർച്ച. എന്നാൽ മയക്കുമരുന്ന് ഉപയോഗം ബോളിവുഡിൽ മാത്രമല്ല മലയാള സിനിമാ മേഖലയിലുമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അമൽ ഉണ്ണിത്താൻ.

താരങ്ങൾ ഉൾപ്പടെയുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയവും സ്ഥലവും തനിക്ക് കാണിച്ച് തരാൻ പറ്റുമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പൊലീസിനെ അമൽ വെല്ലിവിളിക്കുകയും ചെയ്യുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വെല്ലുവിളി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്തുകൊണ്ടാണ് എല്ലാ മാദ്ധ്യമങ്ങളും ആര്യൻ ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇൻഡസ്ട്രിയിൽ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിൽ ശരിയായ അന്വേഷണം നടക്കുകയാണെങ്കിൽ, നിരവധി അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ പിന്നെ മറ്റു സിനിമ പ്രവർത്തകർ മയക്കുമരുന്ന് ഉപയോഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പകൽ പോലെ സത്യമാണ്.

പൊലീസിന് ആവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് നൽകാൻ കഴിയും.

അത് അന്വേഷിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.

സിനിമ മേഖലയിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാർ മയക്കുമരുന്നിന് അടിമകളാണ്, അവർ കൈയോടെ പിടിക്കപ്പെടുമ്പോൾ മാത്രമേ അത് ഒരു പ്രധാന വാർത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും.

ഒന്നുകിൽ മരക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMAL UNNITHAN, FB POST, ARYAN KHAN, SHARUKH KHAN, DRUG CASE, MALAYALAM MOVIE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.