ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള ഇന്ത്യൻ നാവികസേനയുടെ ഡീകമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി 81(ഐ.എൻ.എഫ്.എ.സി ടി 81) എന്ന യുദ്ധക്കപ്പലും വഹിച്ചുള്ള വാഹനം ബൈപ്പാസിലൂടെ സഞ്ചരിക്കാനുള്ള അനുമതി ദേശീയപാത അതോറട്ടറി ഒഫ് ഇന്ത്യ ഇന്നലെയും നൽകിയില്ല. ഇതോടെ തുടർച്ചയായ നാലാം ദിവസവും ബൈപ്പാസിലെ ടോൾപ്ലാസയിൽ കിടപ്പാണ് കപ്പലും വഹിച്ചുള്ള വാഹനം. ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ പ്രോജക്ട് ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തിയ റിപ്പോർട്ട് ഇന്നലെ അതോറിട്ടി ഡയറക്ടർക്ക് കൈമാറി. ഇന്ന് ഡയറക്ടർ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും പൈതൃക പദ്ധതി അധികൃതരും.