SignIn
Kerala Kaumudi Online
Friday, 19 April 2024 1.56 PM IST

വിദ്യാർത്ഥികൾക്ക് കലാ പരിശീലനം

binale

ആലപ്പുഴ: കൊച്ചി ബിനാലെ ഫൗണ്ടേഷനും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന കലാ പ്രദർശനോത്സവമായ ലോകമേ തറവാടിൽ കോളേജ് വിദ്യാർത്ഥികൾക്കായി കലാ പരിശീലന കളരികൾ നടത്തും. ചങ്ങനാശേരി സെന്റ് ജോസഫ്സ് കോളേജിലെ ബി.എ വിഷ്വൽ ആർട്സ് വിദ്യാർത്ഥികൾക്കായാണ് നാല് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒറിഗാമിട്രി വർക്ക്‌ഷോപ്പ് ലോകമേ തറവാടിലെ കലാകാരനായ ആന്റോ ജോർജ് വിദ്യാർത്ഥികൾക്കായി നടത്തും. 9ന് എം.എ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി വർക്ക്ഷോപ്പ് അനു ജോൺ ഡേവിഡ് നയിക്കും. കേരളത്തിൽ നിർമ്മിച്ച വാഗേശ്വരി കാമറയിൽ അനലോഗ് ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള വർക്ക്ഷോപ്പിനാണ് അനു നേതൃത്വം നൽകുക. ലോകമേ തറവാട് ക്യൂറേറ്റർ ബോസ് കൃഷ്ണമാചാരി വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജിൽ നിന്നുള്ള സംഘത്തെ അദ്ധ്യാപികയും ലോകമേ തറവാട് കലാകാരിയുമായ ഹെല്‍ന മെറിൻ ജോസഫ് നയിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.