കൊച്ചി: ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന് 15 രൂപ കൂട്ടി. 14.2 കിലോ ഗ്രാം സിലിണ്ടറിന്റെ വില കൊച്ചിൽ 906.50 രൂപയായി. കോഴിക്കോട്ട് 908.50 രൂപയും തിരുവനന്തപുരത്ത് 909 രൂപയുമായി. ഈ വർഷം 205.50 രൂപയാണ് ഗാർഹിക സിലിണ്ടറിന് വർദ്ധിപ്പിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയ്ക്ക് മാറ്റമില്ല. സിലിണ്ടർ ഒന്നിന് 1,728 രൂപയാണ് വില.
ഇന്ധനവില കത്തുന്നു
തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരം
പെട്രോൾ (ലിറ്ററിന്)- 105 രൂപ 18 പൈസ
ഡീസൽ- 98 രൂപ 38 പൈസ
കോഴിക്കോട്
പെട്രോൾ- 103.42 രൂപ
ഡീസൽ- 96.74 രൂപ
കൊച്ചി
പെട്രോൾ- 103.12 രൂപ
ഡീസൽ- 96.42 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |