SignIn
Kerala Kaumudi Online
Friday, 26 April 2024 2.00 AM IST

ശമ്പളതുല്യത: സമരമെന്ന് ആയുർവേദ ഡോക്ടർമാർ

ayurveda-doctors

കൊച്ചി: ഡോക്ടർമാരുടെ ശമ്പളതുല്യത സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വൈദ്യശാഖ ഏതായാലും ശമ്പളത്തിൽ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെ ശമ്പളപരിഷ്കരണം വൈകുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലെ അലോപ്പതി ആയുർവേദ ശമ്പള തുല്യത കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. ആയുർവേദ ഡോക്ടർ സർവീസിൽ കയറി 15 വർഷം കഴിയുമ്പോഴാണ് അതേ കേഡറിലെ അലോപ്പതി ഡോക്ടറുടെ തുടക്ക ശമ്പളത്തിലെത്തുന്നത്. ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ.സെബി എന്നിവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AYURVEDA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.