കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ പ്രവർത്തനം ഈമാസം 9 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കും. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ 10 സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് , സ്മാർട്ട് ടിവികൾ, എസികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയവയ്ക്ക് മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. സ്മാർട്ട് ടിവികൾക്ക് 40ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് 30 ശതമാനം വരെയും വിലക്കുറവ് ലഭിക്കും. ഉദ്ഘാടന ഓഫറുകൾ ഈമാസം 20 വരെ വരെ ലഭിക്കുന്നതാണെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി. എ. അജ്മൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |